കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ വൃക്കരോഗികള്‍ക്ക് ഡയാലിസിസിനുള്ള സൗകര്യമൊരുക്കി ജില്ലാ പഞ്ചായത്ത്. മംഗളൂരുവിലെ ആശുപത്രികളെ ആശ്രയിച്ചിരുന്ന ഡയാലിസിസ് രോഗികള്‍ കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം ഏറെ ആശങ്കയിലായിരുന്നു. ഇതിന് പരിഹാരമെന്ന രീതിയിലാണ് തൃക്കരിപ്പൂര്‍ സിഎച്ച് സെന്റര്‍, ചെറുവത്തൂര്‍ തണല്‍ എന്നിവടങ്ങളില്‍ 25 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് സംവിധാനം ഒരുക്കിയത്. കാസര്‍കോട്ടുള്ള സ്വകാര്യ ആശുപത്രികള്‍ ഡയാലിസിസിന് സൗകര്യമൊരുക്കാന്‍ മുന്നോട്ടുവന്നാല്‍ മെഷീനടക്കം എല്ലാ സംവിധാനങ്ങളും സഹായങ്ങളും ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് തയാറാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു.
Post a Comment
0 Comments