അബുദാബി: കാസര്‍കോട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ വിപിഎസ് ഗ്രൂപ്പ് എം.ഡി ഡോക്ടര്‍ ഷംസീറിന്റെ സഹായത്തോടെ കോവിഡ്-19മൂലം നിരീക്ഷണത്തിലായ അബുദാബി മദിനത് സായിദ് ഷോപ്പിംഗ് സെന്ററില്‍ ജോലി ചെയ്തിരുന്ന ഇരുനൂറ്റി അമ്പതോളം സഹോദരന്മാര്‍ക്കു ഒരു മാസത്തെ ഭക്ഷണ സാധനങ്ങള്‍ അവരവരുടെ താമസ സ്ഥലത്തേക്ക് എത്തിച്ചു വിതരണം ചെയ്തു . 25 ഫ്‌ളാറ്റുകളിലായി വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ഏകദേശം രണ്ടു ടണ്‍ നിത്യാഹാര വസ്തുക്കളാണ് നേരിട്ട് എത്തിച്ചു നല്‍കിയത്.
കോവിഡ് 19 രോഗ ബാധിതനുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ ഇരുനൂറ്റി അമ്പത് പേരുടെ വിവരങ്ങള്‍ എംബസ്സിയെ അറിയിച്ചു സഹായംതേടി. അവരുടെ ടെസ്റ്റ് ഘട്ടംഘട്ടമായി നടന്നു വരികയാണ് . നിരീക്ഷണത്തിലായ ഇരുനൂറ്റി അമ്പത് പേര്‍ക്കുള്ള ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് ഡോക്ടര്‍ ഷംസീര്‍ നല്‍കിയത്. ആവശ്യമെങ്കില്‍ ഇവരെ മാറ്റിപാര്‍പ്പിക്കാനുള്ള സംവിധാനം എംബസ്സിയുടെയും ഇസ്ലാമിക് സെന്ററിന്റെയും സംസ്ഥാന കെഎംസിസിയുടെയും സഹകരത്തോടെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം ജില്ലാ കെഎംസിസി നടപ്പിലാക്കും . കൂടാതെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹെല്പ് ലൈന്‍ സംവിധാനം മുഖേന ആവിശ്യമായ സഹായ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. വരും ദിവസങ്ങളില്‍ മറ്റു സ്‌പോസര്‍മാരെ കണ്ടെത്തി കൂടുതല്‍ പേര്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുനല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments