കാസര്‍കോട് (www.evisionnews.co): കോവിഡ് 19 പോസിറ്റീവായ രോഗിയുടെ സാമ്പിള്‍ നെഗറ്റീവാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 40കാരന്‍ അറസ്റ്റില്‍. ഗോളിയടുക്ക പള്ളിയിലെ കെഎസ് മുഹമ്മദ് അഷ്‌റഫിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നിര്‍ദേശ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തത്.
അതിനിടെ കോവിഡ് 19 വ്യാജ പ്രചാരണം നടത്തി പോലീസ് അറസ്റ്റ് ചെയ്ത അബു ഷമ്മാസ് എന്ന മൗലവി ബദ്രിയ നഗര്‍ പള്ളി ഇമാമാണെന്നും ഗോളിയടുക്ക പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments