കാസര്‍കോട് (www.evisionnews.co): കൊറോണക്ക് മരുന്ന് ഷെയ്ക്ക് ഉപദേശിച്ച മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പന നടത്തിയ വ്യാജ വൈദ്യനെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാലാ റോഡില്‍ കല്ലുകെട്ട് മേസ്തിരിയായ ഹംസയാണ് കൊറോണക്കെതിരെ മരുന്ന് എന്ന വ്യാജ പ്രചാരണത്തില്‍ ദ്രാവകം തയാറാക്കി വില്‍പ്പന നടത്തിയത്. ദ്രാവകം കസ്റ്റഡിയിലെടുത്തു.
ഷെയ്ക്ക് നിര്‍ദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ദ്രാവകം വില്‍പന നടത്തിയത്. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Post a Comment
0 Comments