Type Here to Get Search Results !

Bottom Ad

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും: മംഗളൂരു എയര്‍പോര്‍ട്ടില്‍ പ്രത്യേക മെഡിക്കല്‍ ടീം


കാസര്‍കോട് (www.evisionnews.co): കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു. ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് എന്നിവരടങ്ങുന്ന ടീം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തും. മംഗളൂരു വഴി കേരളത്തിലേക്ക് വരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ കൊണ്ടുവരുമെന്നും മംഗളൂരു വിമാനത്താവളത്തില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചുവെന്നും കളക്ടര്‍ അറിയിച്ചു.

മംഗളൂരു വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും. ഇവരെ പ്രത്യേക മെഡിക്കല്‍ ടീം പരിശോധിക്കും. അതിനുശേഷം രോഗലക്ഷണമുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവരെ കെഎസ്ആര്‍ടിസി ബസില്‍ കാസര്‍കോട് എത്തിക്കും. രോഗലക്ഷണം ഇല്ലാത്തവര്‍ തലപ്പാടിയില്‍ നിന്നും സ്വകാര്യവാഹനത്തില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തലപ്പാടി കൗണ്ടറില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്‍കണം. തുടര്‍ന്ന് അവര്‍ക്ക് സ്വകാര്യ വാഹനത്തില്‍ പോകാമെന്ന് കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad