ന്യൂഡല്‍ഹി (www.evisionnews.co): അടുത്ത മൂന്നു ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് മൂന്നുകോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലെ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ കഴി പാര്‍ലെ ജി പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇതിനായി തങ്ങളുടെ നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കുമെന്നും ആവശ്യത്തിനനുസരിച്ച് വിപണിയില്‍ ഉല്‍പ്പന്നം എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. 'സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകളും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയാണ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഓരോ ആഴ്ചയും ഒരുകോടി പാക്കറ്റ് വീതം വിതരണത്തിന് സജ്ജമാക്കും', മായങ്ക് ഷാ പിടിഐയോട് പറഞ്ഞു.
Post a Comment
0 Comments