കാസര്‍കോട് (www.evisionnews.co): കൊവിഡിന്റെയും തുടര്‍ന്നുണ്ടായ കടുത്ത നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ സായാഹ്ന പത്രങ്ങള്‍ അച്ചടി നിര്‍ത്തി. കാസര്‍കോട് നിന്നും പ്രസിദ്ധീകരിക്കുന്ന കാരവല്‍, ഉത്തരദേശം, കാഞ്ഞങ്ങാട് നിന്നും പ്രസിദ്ധീകരിക്കുന്ന മലബാര്‍ വാര്‍ത്ത എന്നീ പത്രങ്ങള്‍ ഇന്നു മുതല്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അച്ചടി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനാണ് കമ്പനി തീരുമാനം.
അതേസമയം, അച്ചടിസാമഗ്രികളുടെ ദൗര്‍ലഭ്യതയും വിതരണത്തിലെ പ്രയാസവും കണക്കിലെടുത്ത് പ്രഭാത പത്രങ്ങളും എഡിഷനും കോപ്പിയും വെട്ടിച്ചുരുക്കി അച്ചടിക്കാനുള്ള തീരുമാനത്തിലാണ്. കടുത്ത സാമ്പത്തിക ഞെരുക്കവും ഈ മേഖലയെ കടന്നുപിടിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലും സായാഹ്ന പത്രങ്ങള്‍ അച്ചടി നിര്‍ത്തിയിട്ടുണ്ട്.
Post a Comment
0 Comments