Type Here to Get Search Results !

Bottom Ad

'12 മണിക്കൂറില്‍ വൈറസ് ചാകില്ല; നുണ പ്രചരിപ്പിച്ച് നാളെ മുതല്‍ നിയന്ത്രണം ഒഴിവാക്കിയാല്‍ പണികിട്ടും


കോഴിക്കോട് (www.evisionnews.co): കോവിഡിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ജനതാ കര്‍ഫ്യൂ ആചരിക്കുന്ന സാഹചര്യത്തില്‍ നിര്‍ദേശവുമായി ആരോഗ്യ പ്രവര്‍ത്തകര്‍. കര്‍ഫ്യൂവില്‍ വീട്ടില്‍ ഇരിക്കുന്നവര്‍ ദയവ് ചെയ്ത് 12 മണിക്കൂര്‍ കൊണ്ട് വൈറസ് ചാകും എന്ന നുണപ്രചാരണം ഫോര്‍വേഡ് ചെയ്യരുതെന്ന് സാമൂഹികാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ജിനേഷ് പിഎസ് അഭ്യര്‍ഥിക്കുന്നു. അതു വിശ്വസിച്ച് ആള്‍ക്കാര്‍ നാളെ മുതല്‍ മുന്‍കരുതല്‍ ഒഴിവാക്കിയാല്‍ നമുക്ക് തന്നെ പണിയാവും നിങ്ങള്‍ക്കും പണിയാവുമെന്ന് ഡോ. ജിനേഷ് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു മിച്ചു നിന്നാല്‍ നമ്മള്‍ അതിജീവിക്കും. ശാസ്ത്രീയതയെ മുറുകെ പിടിച്ച് നമ്മള്‍ അതിജീവിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ലഭ്യമായ ആരോഗ്യ സൗകര്യങ്ങളെ കുറിച്ചും ഡോ. ജിനേഷ് പറയുന്നു. കര്‍ഫ്യൂ ഒതുങ്ങിക്കൂടാന്‍ വേണ്ടിയുള്ള പരിശീലനമാണ്. സാഹചര്യങ്ങളോട് പരിചയപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കണമെന്നും നിര്‍ദേശങ്ങള്‍ തുടര്‍ന്നും പാലിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad