കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെ കൊറോണ ബാധിതനായ 47കാരനോടുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ പരിശോധന ഫലം പുറത്തുവന്നു. പരിശോധനാ ഫലം നെഗറ്റീവ് ആണ്. സ്വയം നിരീക്ഷണ കാലാവധി പൂര്‍ത്തിയാവാനിരിക്കെയാണ് ഫലം വന്നത്.
കൊറോണ ബാധിതനുമായി ഉളിയത്തടുക്കയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത് ഇടപഴകിയതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണം. മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ കാസര്‍കോട്ടേക്കുള്ള യാത്രയ്ക്കിടെ വാഹനംനിര്‍ത്തി കൊവിഡ് ബാധിതനുമായി സെല്‍ഫിക്ക് പോസ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മഞ്ചേശ്വരം എംഎല്‍എയും സ്വയം നിരീക്ഷണത്തിലാണ്.
Post a Comment
0 Comments