Type Here to Get Search Results !

Bottom Ad

എംക്യു പ്രീ സ്‌കൂള്‍ ബ്രാഞ്ച്: ബ്രോഷര്‍ പ്രകാശനം ചെയ്തു


കുമ്പള (www.evisionnews.co): ആരിക്കാടിയില്‍ എംക്യു പ്രീ സ്‌കൂള്‍ രണ്ടാമത് ബ്രാഞ്ചിന്റെ ബ്രോഷര്‍ സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ ഖിളര്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി എകെ മുഹമ്മദിന് കൈമാറി പ്രകാശനം ചെയ്തു. അറിവിന്റെ ആദ്യാക്ഷരം ഖുര്‍ആനിലൂടെ എന്ന ഉദ്ദേശവുമായി മൂന്നു വയസുള്ള കുട്ടികളെ ലക്ഷ്യമാക്കിയുള്ള പാഠ്യപദ്ധതിയാണ് എംക്യു പ്രീ സ്‌കൂള്‍ ഒരുക്കുന്നത്.

ചടങ്ങില്‍ എ.കെ അബ്ദുല്‍ റഹമാന്‍ ഹാജി, പി.എം ഹമീദ് മൂല, എ.കെ ആരിഫ്, പി.എ ബടുവന്‍ കുഞ്ഞി ഹാജി, യൂസഫ് ഹാജി നായ്ക്കാപ്പ്, ബി.എ റഹ്മാന്‍, ബി. മുഹമ്മദ്, ബി.ടി മൊയ്തു, അബ്ബാസ് സൂപ്പി മുസ്തഫ, മൊയ്തീന്‍, മുഹമ്മദ്, മഖ്സൂസ്, അഹമ്മദ് ജുനൈദ് സംബന്ധിച്ചു.













Post a Comment

0 Comments

Top Post Ad

Below Post Ad