കാസര്‍കോട് (www.evisionnews.co): രോഗികള്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്ന് സര്‍ക്കാറും ഭരണകൂടവും പ്രഖ്യാപിക്കുമ്പോഴും ഐസൊലേഷന്‍ വാര്‍ഡുകള്‍ പോലും ശുചീകരിക്കാനാവാതെ അധികൃതര്‍. ഒരുസുരക്ഷിതവുമില്ലാത്ത നിലയിലാണ് ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍. കഴിഞ്ഞ ദിവസം രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ പാറ്റയും പുഴുവും കണ്ടെത്തിയിരുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ വീഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
കൃത്യമായ ഇടവേളകളില്‍ ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്നാണ് വിവരം. രണ്ടുനഴ്‌സുമാര്‍ മാത്രമാണ് മാറിമാറി രോഗികളെ പരിചരിക്കുന്നത്. തറയും ബാത്തുറൂമും വൃത്തിഹീനമായിട്ടും ശുചീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. പാറ്റയുടെയും കൂറയുടെയും ശല്യം കാരണം കിടക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് രോഗികള്‍ പറയുന്നത്.
Post a Comment
0 Comments