അബുദാബി (www.evisionnews.co): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20ന് സോക്കര്‍ ഫെസ്റ്റ് സീസണ്‍ അഞ്ച് അബുദാബി അല്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താന്‍ കൂട്ടായ്മയുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ ചെയര്‍മാനും സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, ഡിപിഎച്ച് ഗ്രൂപ്പ് എംഡി ലത്തീഫ് കുറ്റിക്കോല്‍, സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫിനാന്‍സ് ഹെഡ് ശാഹുല്‍ കൈനിക്കര, എച്ച്ആര്‍ ഹെഡ് ഹാഷിര്‍ നജീബ്, കൂട്ടായ്മയുടെ ബോര്‍ഡ് അംഗങ്ങളായ സെഡ്.എ മൊഗ്രാല്‍, റാഷിദ് എടത്തോട്, സെക്രട്ടറി തസ്ലിം ആരിക്കാടി, സോക്കര്‍ ഫെസ്റ്റ് ചെയര്‍മാന്‍ സാബിര്‍ ജര്‍മന്‍, കോഓര്‍ഡിനേറ്റര്‍ മഹ്റൂഫ് ബെവിഞ്ച, റഫീഖ് കുമ്പള സംബന്ധിച്ചു.
Post a Comment
0 Comments