Type Here to Get Search Results !

Bottom Ad

അസാപ്പ് റീബൂട്ട് കേരള ഹാക്കത്തോണ്‍ നാളെ മുതല്‍ പെരിയയില്‍

കാസര്‍കോട് (www.evisionnews.co): സമൂഹം നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളിലൂടെ പരിഹാരം കണ്ടെത്താനായി അസാപ്പ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) റീബൂട്ട് കേരള ഹാക്കത്തോണ്‍ നാളെ മുതല്‍ പെരിയ ഗവ. പോളിടെക്‌നിക് കോളജില്‍ നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി. വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ തന്നെ പരിഹാരം നിര്‍ദേശിക്കുന്ന മത്സരമാണ് റീബൂട്ട് കേരള ഹാക്കത്തോണ്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 30 ടീമാണ് പങ്കെടുക്കുക. സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തിയും അല്ലാത്തതുമായ സാങ്കേതിക പരിഹാര മാര്‍ഗങ്ങളും ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശിക്കാം. 

പ്രാഥമിക ഘട്ടമായ ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവിടെയെത്തുന്നത്. റവന്യൂ, ദുരന്തനിവാരണം എന്നീ വിഷയങ്ങളാണ് മുന്നോട്ടുവക്കുന്നത്. അവയില്‍ ഓരോ ടീമിനും താല്‍പര്യമുള്ള വിഷയം തെരഞ്ഞെടുത്ത് 36 മണിക്കൂര്‍ നീളുന്ന ഹാക്കത്തോണിലൂടെ സാങ്കേതിക പരിഹാരം വികസിപ്പിക്കുകയാണ് ലക്ഷ്യം.

രാവിലെ 8.30ന് ആരംഭിക്കുന്ന ഹാക്കത്തോണ്‍ നാളെ രാത്രി 8.30ന് അവസാനിക്കും. തുടര്‍ച്ചയായ ക്യാമ്പയിനില്‍ മുന്നോട്ടുവച്ച പരിഹാര മാര്‍ഗങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച ടീമുകളെ പ്രഖ്യാപിക്കും. ഞായറാഴ്ച നടക്കുന്ന പവര്‍ ജഡ്ജുമെന്റില്‍ ഈടീമുകളാണ് തങ്ങള്‍ വികസിപ്പിച്ച സാങ്കേതിക പരിഹാരമാര്‍ഗങ്ങള്‍ അവതരിപ്പിക്കുക. മികച്ച പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്ന മൂന്നു ടീമുകള്‍ക്ക് സമ്മാനത്തുകയും ഫൈനലിലേക്ക് അവസരവും ലഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസാപ് സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ടിവി ഫ്രാന്‍സിസ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ രാഹുല്‍ വി. മോഹന്‍, പ്രോഗ്രാം മാനേജര്‍മാരായ സി.ആര്‍ സുനീഷ്, കെകെ പ്രജിത്ത് പങ്കെടുത്തു










Post a Comment

0 Comments

Top Post Ad

Below Post Ad