കാസര്‍കോട് (www.evisionnews.co): വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് ഐ.ജി വിജയ് സാഖറെ. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. നിലവില്‍ കുറച്ച് ആളുകളെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ സേനയെ ഇവിടേക്ക് ആവശ്യമില്ലെന്നും ഐജി പറഞ്ഞു.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഏറെയും വിദേശത്ത് നിന്നെത്തിയവരാണെന്നും അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഐ.ജി വിജയ് സാഖറെ. രോഗികളുടെ മുഴുവന്‍ സമ്പര്‍ക്ക പട്ടിക തയാറാക്കി അവരെ കര്‍ശന നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് സമ്പര്‍ക്കംമൂലം രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്.
കോവിഡ് 19ന്റെ വ്യാപനം തടയാന്‍ പൊലീസും ആരോഗ്യ വകുപ്പും അവരുടെ ആരോഗ്യം പോലും മറന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. ഇതൊരു സാമൂഹിക പ്രതിബന്ധതയായി കണ്ട് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണം. നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐജി പറഞ്ഞു. കോഴിക്കോട് സോണല്‍ ഐജി അശോക് യാദവ്, ജില്ലാ പൊലീസ് മേധാവി പി എസ് സാബു, കമ്മ്യൂണിക്കേഷന്‍ എസ്പി ഡി ശില്‍പ എന്നിവരും ഐജിക്കൊപ്പമുണ്ടായിരുന്നു.
Post a Comment
0 Comments