Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിസന്ധിയിലും സഹായവുമായി യൂത്ത്‌ ലീഗ് പ്രവര്‍ത്തകര്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിസന്ധിയിലും സഹായവുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍. പഞ്ചായത്ത്, വാര്‍ഡ് തലത്തിലും ഭക്ഷണ സാധനങ്ങളെത്തിക്കുകയാണ് നാടെങ്ങും. കൊറോണ മൂലം വീട്ടിനകത്ത് ക്വാറന്റ്വന്‍ ചെയ്യപ്പെട്ട നിര്‍ധനരായ 20കുടുംബങ്ങള്‍ക്ക് 50000രൂപയുടെ ഭക്ഷണ സാധനങ്ങളുടെ സഹായമാണ് ബെദിര യൂത്ത് ലീഗ് കമ്മിറ്റി ഒന്നാംഘട്ടമെന്ന നിലയില്‍ വിതരണം ചെയ്തത്. മരുന്ന് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മരുന്നുകൂടി എത്തിച്ച് കെടുക്കുന്നുണ്ട്. ഇതിന്‍ പുറമെ പ്രതിമാസം 15000 രൂപയുടെ ഭക്ഷണസാധനം അടങ്ങിയ കിറ്റും നല്‍കുന്നു. കോവിഡ്-19 ല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ രണ്ടാംഘട്ടം സഹായിക്കാന്‍ ആലോചയിലാണ് യൂത്ത് ലീഗ്. മുസ്ലിം ലീഗ് മുനിസ്പ്പല്‍ സെക്രട്ടറി ഹമീദ് ബെദിര യുത്ത് ലീഗ് ശാഖാ പ്രസിഡന്റ്് ഖാദര്‍ ഐഐ ഭക്ഷണകിറ്റുനുള്ള തുക നല്‍കി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, സാദീഖ് റഹ്്മത്ത് നഗര്‍, ഖലീല്‍ കീഴൂര്‍, റഷീദ് ബെദിര, ഹാരീസ് കിഴൂര്‍, റാസീഖ് ബിഎംസി സബന്ധിച്ചു.


ചെങ്കള (www.evisionnews.co): കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ സാമ്പത്തിക ഭക്ഷ്യ വരള്‍ച്ചയിലായ കുടുംബങ്ങളിലേക്ക് ആശ്വാസമായി ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്‌നേഹ സേവന കൈനീട്ടമായി ഭക്ഷ്യകിറ്റുകള്‍. 21ദിവസം രാജ്യത്തു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അടിയന്തര സാഹചര്യം കൂടി പരിഗണിച്ച് ഒരു കുടുംബത്തിന് അത്യാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റുകളാണ് യൂത്ത് ലീഗ്  നേരിട്ട് വീടുകളില്‍ എത്തിക്കുന്നത്.
ചെര്‍ക്കള ഗവ. ഹൈസ്‌കൂളില്‍ കൊറോണ ബാധിതര്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്‍ വാര്‍ഡ് തയ്യാറാക്കുന്നതില്‍ സഹകരിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടീം  നടത്തിയ അണുവിമുക്ത ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചെങ്കള പഞ്ചായത്തിലെ മുസ്ലിം യൂത്ത് ലീഗ്  പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഈ സേവന പ്രവര്‍ത്തനങ്ങള്‍ ദുരിതമനുഭവിക്കുന്ന നാടിനും ജനങ്ങള്‍ക്കും വലിയ ആശ്വാസവുകയാണ്. പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരക്കെ പ്രശംസ പിടിച്ചുപറ്റിയ ഈ മാതൃകാ പ്രവര്‍ത്തനങ്ങള്‍.


Post a Comment

0 Comments

Top Post Ad

Below Post Ad