കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് ലോക്ഡൗണിന്റെ നാലാം ദിനത്തിലേക്ക് കടന്ന കാസര്‍കോട്ട് കനത്ത നിയന്ത്രണം തുടരുന്നു. അനാവശ്യമായി പുറത്തിറങ്ങിയതിന് ജില്ലയില്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നീലേശ്വരത്ത് മൂന്നും മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, മേല്‍പറമ്പ്, ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നിവടങ്ങളില്‍ ഒന്ന് വീതവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചുള്ളിക്കരയിലും ഒടയഞ്ചാലിലും അനാവശ്യമായി പുറത്തിറങ്ങിയ അഞ്ചുപേരെ രാജപുരം പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍, ബൈക്ക് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Post a Comment
0 Comments