കാസര്‍കോട്: ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലെ മുപ്പതോളം പൊതിച്ചോറുകള്‍ കടത്തിയ സംഭവത്തില്‍ പണമടച്ച് ഭക്ഷണം വാങ്ങിയെന്ന ഡിവൈഎഫ്‌ഐയുടെ വാദം പൊളിയുന്നു. കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി മാറ്റിയതായി പ്രഖ്യാപിച്ചതിന് പിന്നാലെ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്കായാണ് കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിയിലെ പൊതിച്ചോറ് അനധികൃതമായി കടത്തിയത്.
സംഭവം വിവാദമായതോടെ പണം നല്‍കിയിരുന്നതായി ഡിവൈഎഫ്‌ഐ പ്രചാരണം നടത്തുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടുപിടിച്ച് വ്യാജ ബില്ല് നിര്‍മിച്ച് മുഖം രക്ഷിക്കാന്‍ നടത്തിയ ശ്രമം പൊളിയുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി നിയമവിരുദ്ധമായാണ് ബില്ല് നല്‍കിയത്. കമ്പ്യൂട്ടര്‍ ബില്ല് നല്‍കുന്നതിന് പകരം വെള്ള പേപ്പറില്‍ പ്രിന്റ് ചെയ്യുകയാണ് ചെയ്തത്. കമ്പ്യൂട്ടര്‍ ബില്ല് നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടാകുന്ന പക്ഷം കാര്‍ബണ്‍ വെച്ച് പഞ്ചായത്ത് ബില്ലാണ് നല്‍കേണ്ടത്. എന്നാല്‍ സീല്‍ വെച്ച് വിലയെഴുതി തട്ടിക്കൂട്ടി നല്‍കിയ ബില്ലില്‍ അക്ഷരപ്പിശകും പ്രകടമാണ്. ഡിവൈഎഫ്‌ഐയുടെ മുഖംരക്ഷിക്കാന്‍ വേണ്ടി ഉന്നതതല സമ്മര്‍ദത്തെ തുടര്‍ന്ന് സെക്രട്ടറി തട്ടിക്കൂട്ടി ബില്ലു നല്‍കുകയായിരുന്നുവെന്നാണ് അറിയുന്നത്.
അതേസമയം ഡിവൈഎഫ്‌ഐ വൈകിട് ഏഴ് മണിക്കകം പണമടക്കുമെന്നും അവർ പണമടച്ചില്ലെങ്കില്‍ താൻ പണമടക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാര്‍ പറയുന്ന ഓഡിയോ ക്ലിപ് പുറത്തുവന്നിട്ടുണ്ട്. എന്‍മകജെ, ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 75ഓളം ഡിവൈഎഫ്ഐ- സിപിഎം പ്രവര്‍ത്തകരാണ് സര്‍ക്കാറിന്റെ നിര്‍ദേശം കാറ്റില്‍പറത്തി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ശുചീകരിക്കാനെത്തിയത്. എന്നാല്‍ പഞ്ചായത്തോ ജനജാഗ്രതാ സമിതിയോ ഏല്‍പ്പിക്കാതെയാണ് ഒരു സംഘം കൂട്ടത്തോടെ മെഡിക്കല്‍ കോളജ് ശുചീകരിക്കാനെത്തിയത്.
click link for voice clip
https://drive.google.com/file/d/1-Lndp-1pzc3bT-pU17Z6etiM0dNgiQJX/view?usp=drivesdk
click link for voice clip
https://drive.google.com/file/d/1-Lndp-1pzc3bT-pU17Z6etiM0dNgiQJX/view?usp=drivesdk
Post a Comment
0 Comments