കാസര്‍കോട് (www.evisionnews.co): ആരോഗ്യ വകുപ്പ് 2014 ഒക്‌ടോബര്‍ 10ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം എന്‍ഡോസള്‍ഫാന്‍ ബാധിതന്റെ ബാങ്ക് വായ്പക്ക് കടാശ്വാസം ലഭ്യമാകുമോ എന്ന് പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാസര്‍കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ വായ്പ കുടിശിക എഴുതി തള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും തന്റെ വായ്പ എഴുതി തള്ളാതെ ജപ്തി നടപടി ആരംഭിച്ചതായി ആരോപിച്ച് നെട്ടിങ്ങി കിണ്ണിനഗര്‍ സ്വദേശി കെ. ബാലകൃഷ്ണറായ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബെള്ളൂര്‍ ശാഖയില്‍ നിന്നും പരാതിക്കാരന് ലക്ഷങ്ങളുടെ വായ്പ കുടിശികയുണ്ട്. 2011ല്‍ വായ്പ പുതുക്കി. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ ബാധിതനായ തന്റെ മാത്രം വായ്പ എഴുതി തള്ളിയില്ലെന്ന് പരാതിയില്‍ പറയുന്നു. കലക്ടറേറ്റില്‍ നിന്നും ബന്ധപ്പെട്ട ഉദേ്യാഗസ്ഥന്‍ സിറ്റിംഗില്‍ ഹാജരായി. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദേ്യാഗസ്ഥര്‍ അറിയിച്ചു.
Post a Comment
0 Comments