ന്യൂഡല്‍ഹി (www.evisionnews.co): മുസ്ലിംകള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ഡല്‍ഹി കലാപത്തില്‍ നിരവധി മുസ്ലിം പള്ളികള്‍ തകര്‍ക്കപ്പെടുകയും പള്ളിമിനാരങ്ങളില്‍ ഹിന്ദുപതാകകള്‍ നാട്ടുകയും ചെയ്തിരുന്നു. അത്തരത്തില്‍ നാട്ടിയ ഒരു പതാക ഹിന്ദു യുവാവ് തന്നെ അഴിച്ചിറിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ബനോജ്യോത്സന ലാഹിരി എന്നയാള്‍ പങ്കുവെച്ച വീഡിയോയിലാണ് രവി എന്ന യുവാവ് കൊടി അഴിച്ചെടുക്കുന്നത്. ഇത് മതസൗഹാര്‍ദ്ദത്തിന്റെയും സ്നേഹത്തിന്റെയും കാഴ്ചയാണെന്ന് ലാഹിരി വീഡിയോയില്‍ പറയുന്നുണ്ട്. കലാപത്തോടെ പള്ളി പരിസരത്ത് നിന്നും കൂട്ടപലായനം നടത്തിയ മുസ്ലിമുകളോടെല്ലാം തിരിച്ചുവരണമെന്ന് ആവശ്യപ്പെടുന്നതായി പ്രദേശത്തെ ഹിന്ദുക്കള്‍ പറഞ്ഞുവെന്നും ലാഹിരി പറയുന്നു.
വിഡിയോ കാണാം see video-video
Post a Comment
0 Comments