കാസര്‍കോട് (www.evisionnews.co): മൂന്നു കോവിഡ് പോസറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗികളുടെ എണ്ണം 47ആയി. നിലവില്‍ 4798 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 100പേര്‍ ആസ്പത്രികളിലും 4698 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്നലെ മാത്രം അഞ്ച് പേരുടെ സാമ്പിളുകളാണ് പുതൂതായി പരിശോധനയ്ക്ക് അയച്ചത്.
37വയസുള്ള ചെങ്കള സ്വദേശി, 38 വയസുള്ള അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി, 26 വയസുള്ള ഉളിത്തടുക്ക സ്വദേശി എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെങ്കള സ്വദേശി മാര്‍ച്ച് 21ന് കോവിഡ് 19 സ്ഥിരീകരിച്ച ദുബൈയില്‍ നിന്നെത്തിയ വ്യക്തിയെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വാഹനത്തില്‍ കൂട്ടികൊണ്ടുവന്നയാളാണ്. കൊല്ലമ്പാടി, ഉളിയത്തടുക്ക സ്വദേശികള്‍ മാര്‍ച്ച് 21ന് ദുബൈയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങി അവിടെ നിന്ന് സ്വകാര്യ വാഹനത്തില്‍ കാസര്‍കോടെത്തിയവരാണെന്ന് ഡിഎംഒ ഡോ എവി രാംദാസ് അറിയിച്ചു.
Post a Comment
0 Comments