കാസര്‍കോട് (www.evisionnews.co): കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് മുങ്ങിയ കാസര്‍കോട്ടെ കോവിഡ് 19 രോഗ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് നടത്തിയ കേസില്‍ പ്രതി. ഇയാളുടെ ഇടപാടുകളെ പറ്റി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.
കസ്റ്റംസിന്റെ അനുമതിയില്ലാതെ ചെക്ക് ഇന്‍ ബാഗേജുമായി പുറത്തിറങ്ങിയതിനെതിരെയും കേസെടുത്തിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറില്‍ ചെന്നില്ലെന്നും വിമാനത്താവളത്തിനു പുറത്തിറങ്ങിയ ശേഷം ഇയാള്‍ നടത്തിയ യാത്രകളില്‍ ദുരൂഹതയുള്ളതിനാല്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2019 സെപ്തംബറില്‍ 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയര്‍ കസ്റ്റംസ് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു.
Post a Comment
0 Comments