Type Here to Get Search Results !

Bottom Ad

ബദിയടുക്ക പഞ്ചായത്ത് ഉദ്യോഗസ്ഥന് നേരെ സിപിഎം നേതാവിന്റെ കൈയ്യേറ്റം: പോലീസ് കേസെടുത്തു


ബദിയടുക്ക (www.evisionnews.co): നികുതി പിരിക്കാനെത്തിയ ബദിയടുക്ക പഞ്ചായത്ത് ഉദ്യോഗസ്ഥന് നേരെ സിപിഎം നേതാവിന്റെ കൈയ്യേറ്റം. വസ്തു നികുതി കുടിശ്ശിക പിരിവിന്റെ ഭാഗമായി ഡിവൈഎഫ്‌ഐയുടെയും സിപിഐമ്മിന്റെയും പ്രാദേശിക നേതാവ് ഹമീദ് ഗോളിയടുക്കയുടെ വീട്ടിലെത്തിയ ക്ലര്‍ക്ക് സി. ബാബുവിന് നേരെയാണ് കയ്യേറ്റമുണ്ടായത്. സര്‍ക്കാറിന്റെ നൂറുശതമാനം നികുതി പിരിവിന്റെ ഭാഗമായാണ് പഞ്ചായത്ത് ക്ലര്‍ക്കായ സി. ബാബു വര്‍ഷങ്ങളായി നികുതി കുടിശ്ശിക വരുത്തിയ ഹമീദിന്റെ വീട്ടിലെത്തിയത്. 

നികുതി വാങ്ങാന്‍ വീട്ടില്‍ വരാന്‍ താന്‍ ആരാണെന്നും ഇവിടെ കണ്ടുപോകരുതെന്നും ആക്രോശിച്ച് വീടിന് പുറത്താക്കായിരുന്നു. ഇത് ഞങ്ങളുടെ സര്‍ക്കാരാണെന്നും നികുതി അടക്കില്ലെന്നും ഇനി ഇതുവഴി വന്നാല്‍ താന്‍ ആ സ്ഥാനത്തുണ്ടാവില്ലെന്നും ഹമീദ് ഭീഷണിപ്പെടുത്തി. ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യാനാണ് വന്നതെന്ന് ബാബു പറഞ്ഞെങ്കിലും അടിച്ച് പുറത്താക്കിയതോടെ പരിസരവാസികള്‍ ബാബുവിനെ രക്ഷപ്പെടുത്തി. 

പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ സിപിഎം ക്രിമിനല്‍ നേതാവായ ഹമീദ് ഗോളിയടുക്കക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു. അതിനിടെ ക്ലര്‍ക്ക് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ പരാമര്‍ശം നടത്തി വഴി തിരിച്ചുവിടാനും ഹമീദ് ശ്രമം നടത്തുന്നുണ്ട്. ഭീഷണിപ്പെടുത്തി പണംപറ്റുന്നുവെന്ന ആരോപണം നേരിടുന്ന വ്യക്തിയും കൂടിയാണ് ഇദ്ദേഹം.







Post a Comment

0 Comments

Top Post Ad

Below Post Ad