കാസര്‍കോട് (www.evisionnews.co): വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിക്കെതിരെ പോലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 269, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലിസ് ചുമത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനും രോഗബാധ വ്യാപിക്കുംവിധം അശ്രദ്ധകാണിച്ചതിനുമാണ് കേസ്.
സര്‍ക്കാര്‍ നിയന്ത്രണംലംഘിച്ച് കറങ്ങിനടന്നതിന് രോഗം സ്ഥിരീകരിച്ച ഇയാളുടെ സുഹൃത്ത് എരിയാലിലെ അബ്ദുല്‍ ഖാദറി (48)നെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞിട്ടും അതുകേള്‍ക്കാതെ കറങ്ങിനടന്നതിനാണ് കേസ്. നാട്ടുകാരുടെ പരാതിയിലാണ് കേസ്.
Post a Comment
0 Comments