Type Here to Get Search Results !

Bottom Ad

'നിയന്ത്രണം ലംഘിച്ചാല്‍ ഗള്‍ഫ് കാണില്ല': രണ്ട് കൊറോണ രോഗ ബാധിതര്‍ക്കെതിരെ നടപടി


കാസര്‍കോട് (www.evisionnews.co): നിയന്ത്രണം ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൊറോണ ബാധിതരായ രണ്ട് പ്രവസികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും അവര്‍ക്ക് ഇനി വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും നിരവധി നിയമ ലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തത്സമയം നടപടിയെടുക്കും. ഇനി അഭ്യര്‍ത്ഥനയില്ലെന്നും നടപടി മാത്രമാണുണ്ടാവുകയെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad