Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് പ്രഖ്യാപനമല്ല വേണ്ടത്, പ്രവര്‍ത്തനമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 കാസര്‍കോട് ജില്ലയെയാകെ ആശങ്കയിലാക്കിയ സാഹചര്യത്തില്‍ ജില്ലയില്‍ പ്രഖ്യാപനമല്ല, പ്രവര്‍ത്തനമാണ് വേണ്ടതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇക്കാര്യം കാസര്‍കോട് ജില്ലാ കലക്ടറെ അറിയിച്ചതായും എംപി ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

കോവിഡ് 19 വ്യാപനത്തിന്റെ തുടക്കത്തില്‍ കേന്ദ്രം വലിയ രീതിയില്‍ പരിഗണിച്ചില്ല. സര്‍ക്കാറിന്റെ ഗൗരവമില്ലായ്മയാണ് ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാണ്. വിദേശത്ത് നിന്നെത്തുന്നവരെ പരിശോധന ഫലപ്രദമായി നടന്നില്ല. ഇതില്‍ കേന്ദ്ര കേരള സര്‍ക്കാറുകള്‍ക്ക് പിഴവ് വന്നിട്ടുണ്ട്. 

കാസര്‍കോട് ജില്ലയില്‍ 144 ആണ് ഇന്ന് മുതല്‍ മറ്റൊരറിയിപ്പ് വരെ പ്രഖ്യാപിച്ചത്. ഇതൊരിക്കലും കാസര്‍കോട് ജില്ലയിലെ രോഗ വ്യാപനത്തിന് ഫലപ്രദമാവില്ല. ആരോഗ്യവകുപ്പും ഭരണകൂടവും കര്‍ക്കശനമായി ജാഗ്രതാ നടപടികള്‍ പാലിക്കണം. വിദേശത്ത് നിന്നവരെ പരിശോധനാ ഫലം പുറത്തുവരുന്നത് വരെയും ആരോഗ്യവകുപ്പ് ട്രാക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും എംപി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad