Type Here to Get Search Results !

Bottom Ad

സമൂഹിക മാധ്യമങ്ങള്‍ക്ക് കൂടുതല്‍ കര്‍ശന നടപടികള്‍:കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം


ന്യൂഡല്‍ഹി (www.evisionnews.co): സമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറിയെന്ന് ബോധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കലാപത്തെ സംബന്ധിച്ച നിരവധി ട്വീറ്റുകള്‍ വരുകയും ഇത് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കുകയും ചെയ്തതായി ദല്‍ഹി പൊലിസ് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടിക്ടോക്, ട്വിറ്റര്‍ പ്രതിനിധികളും ഐ.ടി വകുപ്പും പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad