ബേഡകം (www.evisionnews.co): മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പുറത്തിറക്കിയ 'ഉറ മറച്ചത്' കോളജ് മാഗസിന്‍ സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. പ്രിന്‍സിപ്പല്‍ സികെ ലുകോസ് ചിഫ് എഡിറ്ററായും അനു സെബാസ്റ്റ്യന്‍ സ്റ്റാഫ് എഡിറ്ററായും പുറത്തിറങ്ങിയ മാഗസിനാണ് വിവാദത്തിലായത്. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റര്‍ ആകാശ് പള്ളം ആണ്. ഇത്തവണ എസ്എഫ്ഐക്ക് ആണ് മാഗസിന്‍ എഡിറ്റര്‍ സ്ഥാനം ലഭിച്ചത്.
പുറം കവറിലും അകം പേജിലും അങ്ങേയറ്റം ആശ്ശീല ചുവയുളള പ്രയോഗങ്ങളും തീര്‍ത്തും അനുചിതമായ ചിത്രങ്ങളാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പുറത്തിറക്കിയ മാഗസിന്‍ പിന്‍വലിക്കണമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്തീയ മത വിഭാഗത്തെ അവഹേളിക്കുന്ന അന്ത്യത്താഴം വികലമായി മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ മാഗസിനില്‍ ചിത്രീകരിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ എജുക്കേഷന്‍ വിഭാഗം പരാതി പരിഹാര സെല്‍, കാസര്‍കോട് ജില്ലാ കലക്ടര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, കാസര്‍കോട് ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് കെഎസ്യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം പരാതി നല്‍കി. കോളജ് ഡേ നടക്കവെ പ്രിന്‍സിപ്പാലാണ് കഴിഞ്ഞ ദിവസം മാഗസിന്‍ പ്രകാശനം ചെയ്തത്.
Post a Comment
0 Comments