Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പ്: ഹിയറിംഗില്ലാതെ അപേക്ഷ സ്വീകരിക്കുന്നത് ക്രമക്കേടുണ്ടാക്കും

തൃക്കരിപ്പൂര്‍ (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച അധിക നിര്‍ദേശമടങ്ങിയ ഉത്തരവ് വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ ഇടയാകും. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നേര്‍വിചാരണയില്ലാതെ സ്വീകരിക്കാമെന്ന നിര്‍ദ്ദേശം വോട്ടര്‍ പട്ടികയില്‍ കള്ള- ഇരട്ട വോട്ടുകള്‍ ചേര്‍ക്കാന്‍ ഭരണകക്ഷിക്ക് അവസരമാകും. കൊറോണ വ്യാപമാകുന്നത് തടയാന്‍ നാടൊന്നാകെ കൈകോര്‍ത്ത് നില്ക്കുന്ന യുദ്ധസമാന സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി പുനരാംഭിച്ചത് ദുരൂഹമാണ്. 

2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി പട്ടിക പുതുക്കുവാനുള്ള ഹൈക്കോടതി ഉത്തരവിനെ മറികടക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സര്‍ക്കാറിനോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ നേടിയ ഇടക്കാല സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2015ലെ പഴയ വോട്ടര്‍ പട്ടിക തന്നെ പുതുക്കാനുള്ള നടപടി കഴിഞ്ഞ ദിവസം പുനരാ രംഭിച്ചത്.

അപ്പീല്‍ ഹരജിയിന്മേല്‍ അന്തിമ ഉത്തരവ് വരുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നടപടി പുനരാരംഭിച്ചത്, പകര്‍ച്ചവ്യാധി ഭയന്ന് ജനം പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന പ്രത്യേക സന്ദര്‍ഭത്തില്‍ പ്രതിഷേധാര്‍ഹമാണ്.

നിസ്സാര വോട്ടുകള്‍ പോലും ജയാപരാജയങ്ങള്‍ നിര്‍ണയിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടികയില്‍ അനര്‍ഹരായ വോട്ടര്‍മാര്‍ കടന്ന് കൂടുന്നത് ജനഹിതത്തെ അട്ടിമറിക്കുന്നതായി മാറും. നാട്ടില്‍ നിലനില്ക്കുന്ന അനിതര സാധാരണമായ സാഹചര്യം കണക്കിലെടുത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ, സാഹചര്യം മാറിവരുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എംടിപി കരീം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad