കാസര്‍കോട് (www.evisionnews.co): ബദിയടുക്ക ഉക്കിനടുക്കയില്‍ നിര്‍മിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി ഉടന്‍ പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി കൂടിയ സാഹചര്യത്തിലാണ് നടപടി. ആവശ്യമായ സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കും. മെഡിക്കല്‍ കോളജ് കോവിഡിന് തുറന്നുകൊടുക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും വിവിധ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു.
Post a Comment
0 Comments