Type Here to Get Search Results !

Bottom Ad

കൊറോണ ഭീതി: യാത്രക്കാരില്ലാത്തതിനാല്‍ ബസുകള്‍ ട്രിപ്പ് മുടക്കുന്നു: വ്യാപാരികളും പ്രതിസന്ധിയില്‍


കാസര്‍കോട് (www.evisionnews.co): കൊറോണ ഭീതിയില്‍ തിരക്കൊഴിഞ്ഞ് കാസര്‍കോട് നഗരം. ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയിടങ്ങള്‍ ഏറെക്കുറെ വിജനമാണ്. ആളില്ലാത്ത ബസുകളാണ് പലപ്പോഴും സ്റ്റാന്റ് വിടുന്നത്. കടകളിലും ഹോട്ടലുകളിലും ആളെത്താത്തതിനാല്‍ വലിയ പ്രതിസന്ധിയെ മുന്നില്‍ കാണുന്നു. ദിവസം തോറും തിരക്കൊഴിയുന്ന സ്ഥിതിയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇരുട്ടടി കണക്കെ ഡീസല്‍ വില കൂടിയതോടെ നഷ്ടക്കച്ചവടമായി മാറിയിരിക്കുകയാണെന്ന് ബസുടമകള്‍ പറയുന്നു. യാത്രക്കാരില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ ബസുകള്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. 

കോവിഡ്-19 ഭീതി ദിവസംതോറും ജില്ലയുടെ പൊതുഇടങ്ങളില്‍ പിടിമുറുക്കുകയാണ്. അതോടൊപ്പം ജില്ലയില്‍ പക്ഷിപ്പനിയും വന്നതോടെ ഹോട്ടലുകളും കാലിയായി. കച്ചവടമില്ലാതെ മുഷിഞ്ഞിരിക്കുകയാണ് കടക്കാര്‍. ചൂട് കൂടിയതോടെ തന്നെ കച്ചവടം കുറഞ്ഞിരുന്നു. എന്നാല്‍ കൊറോണയും കൂടിയായതോടെ നഷ്ടംകൂടിയെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. റെയില്‍വേ സ്റ്റേഷനിലും ആളൊഴിഞ്ഞ കാഴ്ചകളാണ്. ചെറുകിട കച്ചവടക്കാരുടെ നിലയും കഷ്ടത്തിലാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad