തിരുവനന്തപുരം (www.evisionnews.co): കോവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴുജില്ലകള്‍ അടച്ചിടും. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും ഈ ജില്ലകളില്‍ ലഭ്യമാകുക. കോവിഡ് സ്ഥിരീകരിച്ച ജില്ലകളാണ് അടച്ചിടുക. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളാണ് അടച്ചിടുക. കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി.
മാര്‍ച്ച് 31വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടത്. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കുക. മറ്റു സര്‍വീസുകള്‍ എല്ലാം നിര്‍ത്തുക. രാജ്യത്താകമാനം അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
Post a Comment
0 Comments