കാസര്‍കോട് (www.evisionnews.co): മാര്‍ച്ച് 19ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച എരിയാര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു.
മാര്‍ച്ച് 11- പുലര്‍ച്ചെ 2.45ന് എയര്‍ഇന്ത്യ എക്പ്രസ് ഐഎക്‌സ് 344 വിമാനത്തില്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക്. രാവിലെ 7.45ഓടെ കരിപ്പൂരില്‍ വിമാനമിറങ്ങി ഓട്ടോയില്‍ എയര്‍പോര്‍ട്ട് ജംഗ്ഷനിലെ സാഹിര്‍ റെസിഡന്‍സിയിലേക്ക്. 10മണിക്ക് അടുത്തുള്ള ഹോട്ടലില്‍ ചായ കഴിച്ച് കാല്‍നടയായി തിരിച്ച് എയര്‍പോര്‍ട്ടിലേക്ക്. 3.15ന് മൈത്രി ഹോട്ടലില്‍ ചായ കഴിച്ച് കാല്‍ നടയായി വീണ്ടും സാഹിര്‍ റെസിഡന്‍സിയിലേക്ക്
മാര്‍ച്ച് 12- പുലര്‍ച്ചെ രണ്ടിന് ഓട്ടോയില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക്. 3.30ന് മാവേലി എക്‌സ്പ്രസ് എസ് 9 കമ്പാര്‍ട്ട്മെന്റില്‍ കാസര്‍കോട്ടേക്ക്. രാവിലെ ഏഴുമണിക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തി.
കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഓട്ടോയില്‍ വീട്ടിലെത്തി. തുടര്‍ന്ന് മായിപ്പാടിയിലുള്ള സഹോദരങ്ങളുടെ വീട്ടിലെത്തി. വൈകുന്നേരം ഗ്രീന്‍സ്റ്റാര്‍ ക്ലബിലെത്തി. മാര്‍ച്ച് 13ന് കുട്ടികളുടെ കൂടെ ഫുട്ബോള്‍ കളിച്ചു. പിന്നീട് എരിയാലിലെ ബാര്‍ബര്‍ ഷോപ്പിലും ആസാദ് നഗറിലെ സുഹൃത്തുക്കളുടെ വീടുകളിലും എരിയാല്‍ ജുമാമസ്ജിദിലും സി.പി.സി.ആര്‍.ഐക്ക് സീമപമുള്ള ഹോട്ടലിലും സി.പി.സി.ആര്‍.ഐയിലെ എസ്.ബി.ഐ എ.ടി.എമ്മിലും വൈകിട്ട് എരിയാല്‍ ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബിലും പോയി.
മാര്‍ച്ച് 14ന് മഞ്ചത്തടുക്കയില്‍ ഒരു കല്യാണത്തിനും രാത്രി 10.06ന് ഉളിയത്തടുക്ക പെട്രോള്‍ പമ്പിലും രാത്രി 11ന് അഡൂര്‍ കല്യാണ പാര്‍ട്ടിയിലും പങ്കെടുത്തു. മാര്‍ച്ച് 15ന് മഞ്ചത്തടുക്കയിലെ കല്യാണ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 16ന് രാവിലെ ഏഴിന് കുളങ്ങര എരിയാലിലെ ഗൃഹസന്ദര്‍ശന പരിപാടിയിലും ഉച്ചയ്ക്ക് 12.15ന് കുളങ്ങരയില്‍ മരണവീട്ടിലും രാത്രി ഒമ്പതിന് കാസര്‍കോട് നേഴ്സിങ് ഹോമിലും പോയിരുന്നു. മാര്‍ച്ച് 17ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി സാമ്പിളെടുത്തു. 17,18,19 ദിവസങ്ങളില്‍ കുളങ്ങര എരിയാലില്‍ ഇദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടില്‍ ഐസോലേഷനില്‍ കഴിഞ്ഞു. 19ന് രാവിലെ 8.30ന് രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറി.
Post a Comment
0 Comments