മംഗളൂരു (www.evisionnews.co): കള്ളനോട്ട് വിതരണം നടത്തുകയായിരുന്ന രണ്ടംഗ സംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ബണ്ട്വാള്‍ കഞ്ചിലക്കോടിയിലെ ധീരേന്ദ്ര (45), അഡ്യാര്‍ വോളബെയിലെ സുധീര്‍ പൂജാരി(44) എന്നിവരെയാണ് ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അഞ്ഞൂറ് രൂപയുടെയും ഇരുന്നൂറ് രൂപയുടെയും കള്ളനോട്ടുകളും അച്ചടി സാമഗ്രികളും പിടികൂടി. സൂരല്‍പാടിയിലെ അബ്ദുല്‍സലാമിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ഇരുവരും പിടിയിലായത്.
അബ്ദുല്‍സലാമിന്റെ കടയില്‍ ഇവര്‍ 20 രൂപയുടെ സാധനം വാങ്ങിയ ശേഷം 200 രൂപ നല്‍കി. കടയുടമ ബാക്കി 180 രൂപ നല്‍കുകയും ചെയ്തു. തൊട്ടടുത്ത അബ്ദുല്‍ ആരിഫിന്റെ കടയില്‍ നിന്നും ഇതേ രീതിയില്‍ സാധനം വാങ്ങി. സംശയം തോന്നി കടയുടമകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് രണ്ടുപേരെയും തിരിച്ചുവിളിച്ച് വ്യാജനോട്ടുകള്‍ വ്യാപാരികള്‍ തിരിച്ചുനല്‍കി. ഇതോടെ ഇവര്‍ സാധനം തിരിച്ചുനല്‍കി സ്ഥലം വിടുകയും ചെയ്തു. പിന്നീട് അബ്ദുല്‍സലാം ബജ്പെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് കള്ളനോട്ടുകളും അച്ചടിസാമഗ്രികളുമായി രണ്ടുപേരെയും പിടികൂടുകയായിരുന്നു.
Post a Comment
0 Comments