കാസര്‍കോട് (www.evisionnews.co): പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് പിടിപെട്ടത് ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കടുത്ത അനാസ്ഥയാണെന്ന് കെഎസ് യു കാസര്‍കോട് ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രഹാം ആരോപിച്ചു. പൊതുപരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവിന്റെയും കേരള വിദ്യാര്‍ത്ഥി യൂണിയന്റെയും മുന്നറിയിപ്പ് തിരസ്‌കരിച്ചതിന്റെ പരിണിത ഫലമാണ് വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍ കഴിയേണ്ട അവസ്ഥവന്നത്. കേരള സര്‍ക്കാരിന്റ ധാര്‍ഷ്ഠത്തിന്റെ പരിണിത ഫലമാണിതെന്നും മാര്‍ട്ടിന്‍ അബ്രഹാം ആരോപിച്ചു.
Post a Comment
0 Comments