ദേശീയം (www.evisionnews.co): ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആദ്യം ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തും. അതിന് ശേഷം അവശ്യസാധനങ്ങളുടെ ഓര്‍ഡറുകള്‍ മാത്രം സ്വീകരിച്ച് തുടങ്ങും- ഫ്ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ആദര്‍ശ് മേനോന്‍ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
അവശ്യ സാധനങ്ങളുടേത് ഒഴികെയുള്ള വസ്തുക്കളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി ആമസോണ്‍ അറിയിച്ചതിന് പിന്നാലെയാണ് ഫ്ളിപ്കാര്‍ട്ടും സമാന നിലപാടുമായി രംഗത്തെത്തിയത്. ഏപ്രില്‍ രണ്ടു വരെ എല്ലാ ഫുള്‍ഫില്‍മെന്റ് സെന്ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്ളിപ്കാര്‍ട്ട് നിര്‍ദേശം നല്‍കിയിരുന്നു.
Post a Comment
0 Comments