കാസര്‍കോട് (www.evisionnews.co): കോവിഡ്- 19 ഭീതിയിലമര്‍ന്ന കാസര്‍കോട്. മിക്ക കടകളും അടഞ്ഞുകടന്നു. കാസര്‍കോട് നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ്. രാവിലെ പതിനൊന്ന് മുതല്‍ അഞ്ചുവരെ മാത്രമെ കടകള്‍ തുറക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതേതുടര്‍ന്ന് ചില കടകള്‍ തുറന്നെങ്കിലും ഭൂരിഭാഗവും അടഞ്ഞുകിടന്നു.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാവിലെ തുറന്ന കടകളും ഹോട്ടലുകളും കലക്ടര്‍ നേരിട്ടെത്തി പോലീസിന്റെ സഹായത്തോടെ അടപ്പിച്ചു. കാസര്‍കോട്, വിദ്യാനഗര്‍, ചെര്‍ക്കള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പോലീസ് കടയടപ്പിച്ചത്. നാടാകെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ചില ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്.
സര്‍ക്കാര്‍ ഓഫിസുകള്‍ ഒരാഴ്ചത്തേക്കും ആരാധാനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചത്തേക്കും അടച്ചിടും. അതേസമയം പുതിയതായി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആറുപേരും ഇപ്പോള്‍ എറണാകുളത്ത് ചികിത്സയിലാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Post a Comment
0 Comments