കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ പേരും വിവരങ്ങളും പുറത്തായതിന് പിന്നാലെ സ്ത്രീകളായ രോഗികളുടെ ഫോണുകളിലേക്ക് സന്ദേശങ്ങളും കോളുകളും വരുന്നതായി ആക്ഷേപം. 27ന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ ഡിഎംഒ പൊലീസിന് കൈമാറിയ രോഗികളുടെ പട്ടികയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതില്‍ സ്ത്രീരോഗികളുടെ നമ്പറിലേക്കാണ് കോളുകളും സന്ദേശങ്ങളും എത്തിയത്. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
പൊലീസിന് നല്‍കിയ പട്ടികയാണ് പുറത്തായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പട്ടിക പുറത്താവുക മാത്രമല്ല അതിലെ വിവരങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍പറഞ്ഞു. വിഷയത്തില്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടുമാസമായി മികച്ച രീതിയില്‍ ചെയ്തുപോന്നിരുന്ന കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ചോര്‍ന്നിരിക്കുന്നതെന്നും അതില്‍ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളടക്കമുള്ളവരുടെ പേര് വിവരങ്ങളാണ് ചോര്‍ന്നിരുന്നത്. പട്ടികയില്‍ 28-ാം നമ്പര്‍ കഴിഞ്ഞ് 30-ാം നമ്പര്‍ എന്ന നിലയിലാണുള്ളത്.
Post a Comment
0 Comments