കാസര്‍കോട് (www.evisionnews.co): കോവിഡ്-19 ബാധയെ തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രോഗികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിനു വിരുദ്ധമായി സ്വയം ഇറങ്ങിപ്പോവാനുള്ള പ്രവണത കാണിക്കുന്നതായി പരാതി. ഈ സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനങ്ങളിലെ കൊറോണ സേവന കേന്ദ്രം, അത്യാഹിത വിഭാഗം, കൊറോണ ഐസൊലേഷന്‍ വാര്‍ഡ് എന്നിവക്ക് പ്രത്യേകം പോലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള പോലീസ് എയ്ഡ് പോസ്റ്റ് കൂടാതെ ആശുപത്രികള്‍ക്ക് മൊത്തമായി 24 മണിക്കൂര്‍ പോലീസ് സംരക്ഷണം ഒരുക്കിത്തരാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം. ജില്ലയിലെ പ്രധാന ആശുപത്രികളായ കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ കൊറോണ സേവന കേന്ദ്രം, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത് തടയുന്നതിന് പോലീസ് സംരക്ഷണം അനിവാര്യമാണെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു
Post a Comment
0 Comments