കാസര്‍കോട് (www.evisionnews.co): കോവിഡ് 19 ജില്ലയില്‍ ഭയാനകമായി വിത്തുപാകിയ സാഹചര്യത്തില്‍ കൊറോണ സംശയമുള്ളവരെ നിരീക്ഷിക്കുന്നതിന് അക്കാദമിക് ബ്ലോക്കിലെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഉക്കിനടുക്കയില്‍ പണി പൂര്‍ത്തിയായ മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്കിന്റെ താഴെ നിലയില്‍ ഒപി വിഭാഗത്തിന് വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഴു മുറികളാണ് നീക്കിവെച്ചിരിക്കുന്നത്. ഫാര്‍മസി, ലാബ്, ഒബ്‌സര്‍വേഷന്‍ മുറി തുടങ്ങിയവ സജ്ജമാണ്. എന്നിട്ടും ഈ സംവിധാനങ്ങളുടെ ഗുണം അനുഭവിക്കാന്‍ ജനങ്ങള്‍ക്കാവുന്നില്ല. ഡോക്ടര്‍മാരെ എന്‍എച്ച്എം വഴി കണ്ടെത്തിയതായിരുന്നു. കോവിഡ് 19 കാസര്‍കോട് ജില്ലയെ പിടിച്ചുകുലുക്കിയ ഈ പ്രത്യേക സാഹചര്യത്തില്‍ രണ്ടു തവണ മാറ്റിവെച്ച ഉദ്ഘാടന ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ച് ഒപി വിഭാഗം ഉടന്‍ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് എംഎല്‍എ കത്തില്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments