Type Here to Get Search Results !

Bottom Ad

വനിതാകള്‍ക്കായി സര്‍ക്കാര്‍ ഹോസ്റ്റല്‍: വിദ്യാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് വികസന പാക്കേജില്‍ നിര്‍മിക്കുന്ന വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിന്റെ നിര്‍മാണം പൂര്‍ത്തിയായി. അഞ്ചു കോടി രൂപാ ചെലവില്‍ നിര്‍മിച്ച ഹോസ്റ്റലില്‍ 120പേര്‍ക്ക് താമസിക്കാം. 24മണിക്കൂറുമുളള സെക്യൂരിറ്റി, സിസിടിവി സൗകര്യം, വിശാലമായ ലൈബ്രറി, പഠനമുറി, പ്രത്യേകം യോഗ പരിശീലന സൗകര്യം, എല്‍ഇഡി പ്രൊജക്ടര്‍ അടക്കമുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ഹോസറ്റല്‍ നിര്‍മിച്ചത്.
മിനി പാര്‍ക്ക്, പൂന്തോട്ടം, ഗ്രിഡ് അധിഷ്ഠിത സോളാര്‍ പാനലുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഹോസറ്റലിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇരട്ട കെട്ടിട (ട്വിന്‍ ബില്‍ഡിംഗ്) മാതൃകയില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ കുടുംബശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ചതും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതുമായ കാന്റീനും ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കണ്‍വീനരുമായ കമ്മിറ്റിക്കാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം.
രണ്ടുപേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും മൂന്നു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും അടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്. ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും താമസ സൗകര്യത്തിനായി അപേക്ഷ നല്‍കാം. അപേക്ഷാ ഫോം കലക്ടറേറ്റ് എം സെക്ഷനില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256266, 9446494919.

Post a Comment

0 Comments

Top Post Ad

Below Post Ad