Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് ജില്ലാ സമ്മേളനം 22ന് ചെര്‍ക്കളയില്‍

കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ പ്രതിനിധി സമ്മേളനം 22ന് ചെര്‍ക്കളയില്‍ നടത്താന്‍ ജില്ലാ ഭാരവാഹികളുടെയും മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. യൂണിറ്റ്, മുനിസിപ്പല്‍, പഞ്ചായത്ത്, മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് പുതിയ കമ്മിറ്റികള്‍ ഇതിനകം നിലവില്‍ വന്നുകഴിഞ്ഞു. സമ്മേളനത്തിന് ശേഷം പുതിയ ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കും.

പ്രസിഡന്റ് അഷറഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, ഭാരവാഹികളായ നാസര്‍ ചയിന്റടി, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, ടിവി റിയാസ്, എംഎ നജീബ്, അസീസ് കളത്തൂര്‍, മുക്താര്‍ മഞ്ചേശ്വരം, സിദ്ധീഖ് സന്തോഷ് നഗര്‍, എംബി ഷാനവാസ്, എംപി നൗഷാദ്, സഹീദ് വലിയപറമ്പ്, ഹാരിസ് ബെദിര, വസിം പടന്നക്കാട്, ടിഎസ് നജീബ്, സിദ്ധീഖ് ദണ്ഡഗോളി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad