കാസര്‍കോട് (www.evisionnews.co): കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 694 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 15പേര്‍ ആശുപത്രികളിലും 679 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി രണ്ട് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പുതൂതായി 41 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. 107പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം മാത്രം (മാര്‍ച്ച് 20ന്) ജില്ലയില്‍ ആറുപേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ച എട്ടുപേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. കൊറേണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 54 പേരെ പിതുതായി തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.
നിരീക്ഷണത്തിലുള്ളവര്‍
പുറത്തിറങ്ങിയാല്‍ പ്രത്യേകം
സെല്ലിലേക്ക് മാറ്റും
കാസര്‍കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പട്ടവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. നിരീക്ഷണത്തില്‍ ഉള്ളവര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി സഞ്ചാരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ പ്രത്യേകം സജ്ജമാക്കുന്ന കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്കും മാറ്റും. കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലും ബല്ല ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലുമാണ് പ്രത്യേക കൊറോണ കണ്‍ട്രോള്‍ സെല്ലുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. കുടുംബാംഗങ്ങളുമായി പോലും യാതൊരു സമ്പര്‍ക്കവും പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയന്ത്രണം ലംഘിച്ച്
തുറന്ന കടകള്‍ക്കെതിരെ കേസ്
കാസര്‍കോട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ കടകള്‍ തുറക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച ഉടമകള്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു. നിര്‍ദേശം ലംഘിച്ച കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു. 11 പേര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 269 പ്രകാരം പൊലീസ് കേസെടുത്തു. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് ഇതില്‍ ഇളവുണ്ട്.
നിരീക്ഷണത്തിലുള്ളവരെ
പാര്‍പ്പിക്കാന്‍ രണ്ട് സ്വകാര്യ
ആസ്പത്രികള്‍ ഏറ്റെടുക്കും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിനായി രണ്ട് സ്വകാര്യ ആസ്പത്രികള്‍ ഏറ്റെടുക്കും. ഈ ആസ്പത്രികളില്‍ 22 ബെഡുകള്‍ ഒരുക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അഞ്ച് ബിഎസ്എന്‍എല്‍ കണക്ഷന്‍ ലഭ്യക്കും. ഇതില്‍ മൂന്ന് ഫോണുകള്‍ കണ്‍ട്രോള്‍ സെല്ലിലേക്ക് വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കുന്നതിനും രണ്ട് ഫോണുകള്‍ വാര്‍ഡ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ചോദിച്ച് അറിയുന്നതിനും ഉപയോഗിക്കും. ഈ ടെലിഫോണ്‍ നമ്പറുകള്‍ ഞായറാഴ്ച പ്രവര്‍ത്തനക്ഷമമാകും.
Post a Comment
0 Comments