Type Here to Get Search Results !

Bottom Ad

ആശ്വാസം: കാസര്‍കോട് ജില്ലയില്‍ ഇന്ന് പുതിയ രോഗികളില്ല, 3794 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് (www.evisionnews.co): സാമൂഹിക വ്യാപന ഭീതിയിലായിരുന്ന കാസര്‍കോടിന് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഒമ്പതു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച പോസിറ്റീവ് കേസില്ല. ഇതോടെ വലിയ രീതിയില്‍ സാമൂഹിക വ്യാപനം പ്രതീക്ഷിച്ച കാസര്‍കോട് സേഫ് സോണിലേക്ക് പോവുകയാണ്. 

ജില്ലയില്‍ നിലവില്‍ 3794 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 94പേര്‍ വിവിധ ആശുപത്രികളിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് മാത്രം 49 സാമ്പിളുകള്‍ പരിശോനയ്ക്ക് അയച്ചിരുന്നു. വൈറസ് ബാധ സംശയിക്കുന്ന ഒമ്പതു പേരെ കൂടി പുതിയതായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത് 45 പോസിറ്റീവ് കേസുകളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരാള്‍ക്ക് നെഗറ്റീവ് ആയി മാറിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകള്‍ നെഗറ്റീവ് ആയാല്‍ മാത്രമേ നെഗറ്റീവ് ആയി പരിഗണിക്കുകയുള്ളൂ. 

കഴിഞ്ഞ പത്തുദിവസത്തിനകം 44 പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15നാണ് ജില്ലയില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധവ് റിപ്പോര്‍ട്ട് ചെയ്‌തോടെ സാഹചര്യത്തില്‍ ജില്ലയിലാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍പം ജാഗ്രതക്കുറവ് ആദ്യഘട്ടത്തിലുണ്ടായെങ്കിലും പൂര്‍ണ്ണ സജ്ജമാണ് ആരോഗ്യവകുപ്പും ഭരണകൂടവും. 

Post a Comment

0 Comments

Top Post Ad

Below Post Ad