Type Here to Get Search Results !

Bottom Ad

കൊറോണ: കാസര്‍കോട് നിരീക്ഷണത്തിലുള്ളത് 279 പേര്‍: പരിശോധന ഫലം വന്നതില്‍ പോസിറ്റീവില്ല


കാസര്‍കോട്: (www.evisionnews.co) കൊറോണ രോഗ ലക്ഷണങ്ങളുമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 279പേര്‍. കാസര്‍കോട് ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നാലുപേരും ജില്ലാ ആശുപത്രിയില്‍ രണ്ടുപേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയും ഒരു പോസിറ്റീവ് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ശ്രവങ്ങള്‍ പരിശോധനക്കയച്ചിട്ടുണ്ടെങ്കിലും റിപോര്‍ട്ട് വന്നിട്ടില്ല. അതേസമയം റിപ്പോര്‍ട്ട് നെഗറ്റീവായ രണ്ടു പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ഒഴിവാക്കി. ഇവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉംറ നിര്‍വഹിച്ച് മടങ്ങിയവരും ഗള്‍ഫില്‍ നിന്ന് വന്നവരുമാണ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതാണ് മറ്റുള്ളവര്‍ ദിവസങ്ങളോളം നിരീക്ഷണത്തില്‍ കഴിയേണ്ടിവരുന്നത്. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം കോഴിക്കോട് വിമാനത്താവളത്തില്‍ ആറ് കാസര്‍കോട് സ്വദേശികളും എത്തിയതായി കണ്ടെത്തി. ഇവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad