Type Here to Get Search Results !

Bottom Ad

രാവിലെ 11മുതല്‍ അഞ്ചു വരെ ബേക്കറികള്‍, ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം: കളക്ടര്‍


കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ഉള്‍പ്പടെ പാനീയങ്ങള്‍ വിതരണം ചെയ്യരുത്. യാതൊരു കാരണവശാലും കടകളില്‍ ആളുകള്‍ കൂട്ടംകൂടരുത്. ജനങ്ങള്‍ വീടിനകത്ത് ഇരിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങള്‍ക്ക് കടകളില്‍ എത്തുന്നവര്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കണം. ക്യൂ പാലിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങണം. ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. ആളുകള്‍ കൂട്ടംകൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad