Type Here to Get Search Results !

Bottom Ad

185കിമി കാല്‍നടയായി കാസര്‍കോട് നിന്ന് ഹമീദ് കോഴിക്കോട് ഷഹീന്‍ ബാഗ് സ്‌ക്വയറില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്: ഫാഷിസത്തിനെതിരെ യൂത്ത് ലീഗ് സംഘടിപ്പിച്ച കോഴിക്കോട് ഷഹീന്‍ബാഗ് സ്‌ക്വയറിലേക്ക് കാസര്‍കോട് നിന്നും കാല്‍നടയാത്രയായി യാത്രതിരിച്ച എംഎസ്എഫ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയംഗം സിഐ ഹമീദിന്റെ സ്വപ്‌നം പൂവണിഞ്ഞു. ഇന്ന് രാത്രിയോടെയാണ് ഹമീദ് കോഴിക്കോട് ഷഹീന്‍ബാഗ് സ്‌ക്വയറില്‍ എത്തിച്ചേര്‍ന്നത്. 

മാര്‍ച്ച് ആറിന് രാവിലെ 9.30മണിയോടെയാണ് കാസര്‍കോട് തളങ്കരയില്‍ നിന്ന് ഹമീദ് യാത്ര തിരിച്ചത്. തളങ്കര മാലിക് ദീനാറില്‍ നിന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ലയില്‍ നിന്ന് ദേശീയ പതാക ഏറ്റുവാങ്ങിയായിരുന്നു ഒറ്റയാന്‍ പോരാട്ടം. ആറ്് ദിവസം കൊണ്ട് 185 കിലോമീറ്റര്‍ നടന്നെത്തുകയായിരുന്നു ലക്ഷ്യം. ഒന്നാം ദിവസം 30കിലോമീറ്റര്‍ യാത്രചെയ്ത് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം യാത് കാഞ്ഞങ്ങാട് സമാപിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ മൂന്നു ദിവസത്തെ പര്യടനം. ആറാം ദിവസം കോഴിക്കോട് ഷഹീന്‍ ബാഗിലെത്തിച്ചേരുകയായിരുന്നു. 

ഉജ്വല വരവേല്‍പ്പാണ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഹമീദ് നല്‍കിയത്. മുനവ്വറലി ഷിഹാബ് തങ്ങള്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. ആറിന് രാവിലെ 8.30ന് മാതാവ് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമില്‍ നിന്നും അണങ്കൂര്‍ ബെദിരയിലെ വീട്ടില്‍ വെച്ച് എംഎസ്എഫ് പതാക എറ്റുവാങ്ങിയാണ് തളങ്കരയിലെത്തിയത്. അവിടെന്ന് മുസ്്‌ലിം ലീഗ്, യൂത്ത്‌ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരുടെ ആശീര്‍വാദത്തോടെ യാത്രആരംഭിക്കുകയായിരുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad