കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയുടെ ചുമതല ആരോഗ്യമന്ത്രി നേരിട്ട് ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച്ച 34 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗികളുടെ എണ്ണം 81 ആയി ഉയര്‍ന്നിരിക്കുകയാണ്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ നിലവിലുള്ള സംവിധാനം കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ട്‌പോകാന്‍ കഴിയില്ല അത്‌കൊണ്ട് ആരോഗ്യമന്ത്രി തന്നെ ജില്ലയിലെത്തി പ്രവര്‍ത്തനങ്ങളെ ഏകോപിക്കാന്‍ നേതൃത്വം നല്‍കണം.
രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള ഗവണ്‍മെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യൂത്ത് ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചും മറ്റുസ്ഥലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചും ഇതുവരെ സേവന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് സര്‍ക്കാറും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടാല്‍ തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാണെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments