Type Here to Get Search Results !

Bottom Ad

കടുത്ത പനി: ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു


ചൈന (www.evisionnews.co): കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു. വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് രാവിലെ 7.26ഓടെയാണ് ചൈനയില്‍ കുടുങ്ങിയ 324 പേരെ വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ന് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബങ്ങളും ഉള്‍പ്പെടുന്നു. ഈ സംഘത്തില്‍ 42 പേര്‍ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

അതേസമയം ഡല്‍ഹിയില്‍ എത്തിച്ചവരെ അതികം വൈകാതെ ഹരിയാനയിലെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ.

Post a Comment

0 Comments

Top Post Ad

Below Post Ad