കാസര്‍കോട് (www.evisionnews.co): ബോവിക്കാനത്ത് വീട്ടില്‍ നിന്ന് 73പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 11വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. തമിഴ്നാട് വിരുത്നഗര്‍ വേലക്കോയി തെരുവിലെ കെ. ബാലസുബ്രഹ്മണ്യനെ (43) യാണ് ആദൂര്‍ സിഐ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കര്‍ണ്ണാടകയിലെ പുത്തൂരില്‍ നിന്നാണ് ബാലസുബ്രഹ്മണ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബോവിക്കാനം ബിഎആര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപിക എംഎന്‍ സരോജയുടെ വീട്ടില്‍ നിന്ന് 73 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ് ബാലസുബ്രഹ്മണ്യന്‍. 2009 ജൂലൈ 13നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് തിരുനല്‍വേലി സ്വദേശി മുരുകന്‍ എന്ന കാളിമുത്തു (53)വാണ് രണ്ടാംപ്രതി. ബാലസുബ്രഹ്മണ്യനെയും മുരുകനെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മൂന്നുമാസം റിമാണ്ടില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതോടെ ബാലസുബ്രഹ്മണ്യന്‍ മുങ്ങുകയായിരുന്നു.
Post a Comment
0 Comments