Type Here to Get Search Results !

Bottom Ad

നിരോധിച്ച നോട്ടുകടത്ത്: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി

കാസര്‍കോട് (www.evisionnews.co): നിരോധിച്ച 43.5ലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അണങ്കൂര്‍ സ്വദേശി സലീം ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വേണ്ടിയാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. നിരോധിച്ച നോട്ട് കടത്തുന്നതിനിടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കാറും സലീമിന്റേത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നേരത്തെ ഒരുകോടിയോളം രൂപയുടെ വ്യാജ നോട്ടുകളുമായി ഗോവയില്‍ പിടിയിലായ സംഘത്തിലുണ്ടായിരുന്നതായി വ്യക്തമായി. 

തിങ്കളാഴ്ച രാത്രി 11മണിയോടെ കാസര്‍കോട് ഗവ. കോളേജിന് സമീപമാണ് കാറില്‍ കടത്തുകയായിരുന്ന നിരോധിച്ച 500രൂപ നോട്ടുകള്‍ കാസര്‍കോട് എസ്.ഐ. നളിനാക്ഷന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൊലീസ് എത്തിയതോടെ സലീം അടക്കം രണ്ടുപേര്‍ മറ്റൊരു കാറില്‍ കടന്നു കളയുകയായിരുന്നു.

പെര്‍ള സ്വദേശി മുഹമ്മദിനെ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി. മുഹമ്മദ് റിമാന്റിലാണ്. സലീമിന്റെ കീഴിലുള്ള രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിച്ച നോട്ടുകള്‍ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കാറില്‍ കടത്തുന്നതിനിടെ സലീം അടക്കം അഞ്ച് കാസര്‍കോട് സ്വദേശികളെ നേരത്തെ ഗോവയില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു. വലിയ കമ്മീഷന്‍ നിരക്കില്‍ നിരോധിത കറന്‍സി ചില ഏജന്‍സികള്‍ക്ക് എത്തിക്കാനായിരുന്നു ഇവരുടെ നീക്കമെന്നാണ് പൊലീസ് കരുതുന്നത്. 

Post a Comment

0 Comments

Top Post Ad

Below Post Ad